Thursday 04 June 2020




മഞ്ജിമ മോഹൻ യുവനടനുമായി പ്രണയത്തിലോ ?

By BINDU PP.18 Jul, 2017

imran-azhar

 

 

 

മലയാള സിനിമ മേഖലയിൽ ബാലതാരമായി വന്ന് പിന്നിട് മലയാളികളുടെ ഇഷ്ടതാരമാവാൻ കഴിഞ്ഞ നടിമാർ നിരവധിയാണ്. അതിൽ പ്രധാനിയാണ് ബാലതാരമായി വന്ന മഞ്ജിമ മോഹൻ .മഞ്ജിമ മോഹൻ ഒരു വടക്കൻ സെൽഫിയിൽ നിവിന്റെ നായികയായി വന്നപ്പോൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.അച്ചം യെൻബത് മടൈമയടാ എന്ന ഗൗതം മേനോൻ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെയും കീഴടക്കാൻ ഈ നടിയ്ക്ക് സാധിച്ചു. എന്നാൽ മലയാളികളുടെ സ്വന്തം മഞ്ജിമ ഇപ്പോൾ പ്രണയത്തിലാണ് എന്ന് കോളിവുഡ് വാർത്തകളിൽ നിറയുകയാണ്.യുവ തമിഴ് നടനും ധനുഷിന്റെ ബന്ധുവുമായ ഋഷികേശുമായാണ് താരം പ്രണയത്തിലായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.വേലയില്ലാ പട്ടതാരി, റം എന്നീ ചിത്രത്തങ്ങളിൽ അഭിനയിച്ച ഋഷികേശ് തമിഴ് സംഗീത സംവിധായകൻ അനിരുദ്ധിന്റെയും ബന്ധുവാണ്. എന്നാൽ ഋഷികേശുമായുള്ള വാർത്തകൾ തെറ്റാണെന്നാണ് മ‍ഞ്ജിമയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഏതായാലും താരത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് താരാരാധകർ.