Sunday 12 July 2020




'ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല'; വിമർശകന്റെ വായടപ്പിച്ച് മഞ്ജിമ

By Sooraj Surendran.26 Mar, 2020

imran-azhar

 

 

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നിരവധി താരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പുകൾ പങ്കുവെക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകളും, നിർദേശങ്ങളും പങ്കുവെക്കുന്നത്. ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെട്ടുള്ള നടി മഞ്ജിമ മോഹന്റെ ട്വീറ്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമം ഏറ്റെടുത്തിരിക്കുന്നത്. 'കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല' എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. മഞ്ജിമയുടെ ട്വീറ്റിന് വളരെ മോശമായാണ് ഒരാൾ കമന്റ് ചെയ്തത്. 'വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ' എന്നായിരുന്നു കമന്റ്. എന്നാൽ മഞ്ജിമ അതെ നാണയത്തിൽ തന്നെ തിരിച്ചടിച്ചു. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല എന്നായിരുന്നു മഞ്ജിമയുടെ മറുപടി.