Tuesday 20 August 2019




മാണിക്യന്റെ പ്രഭയായി മഞ്ജു

By Abhirami Sajikumar.23 Mar, 2018

imran-azhar

 

ഒടിയന്‍ മാണിക്യന്റെ അവസാന ഷെഡ്യൂളുകള്‍ പാലക്കാട് പുരോഗമിക്കുമ്പോളാണ് ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ എത്തുക. വിഖ്യാത ഫോട്ടോഗ്രഫര്‍ നിക്ക് ഉട്ട് പാലക്കാട് ഒളപ്പമണ്ണമനയിലെ ഒടിയന്‍ ലൊക്കേഷനിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
 
വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ്. 1950നും 90നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രകാശ് രാജ് വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.