Thursday 23 May 2019


ഡബ്യുസിസിയില്‍ നിന്ന് മഞ്ജു വാര്യര്‍ രാജി വച്ചു !

By Anju N P.01 Jan, 1970

imran-azhar

 

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. രാജി വച്ചെന്ന വിവരം മഞ്ജു അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു.മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി.

 


ഏറെക്കാലമായി ഡബ്ലുസിസിയും മഞ്ജു വാര്യരുമായി അഭിപ്രായവ്യത്യാസം നില നില്‍ക്കുന്നതിനിടെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ രാജി വെച്ചത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ നേരത്തെ വുമന്‍ ഇന്‍ സിനിമ കലക്റ്റീവ് അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍.ഭാവന, ഗീതു മോഹന്‍ദാസ് എന്നിവര്‍ അമ്മയിലെ ഇവരുടെ അംഗത്വം രാജിവെച്ചിരുന്നു. ഇതോടെ അക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന മഞ്ജുവിന്റെ രാജി ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് ഡബ്ലുസിസി അംഗത്വം രാജി വെച്ച് മഞ്ജു ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.