Tuesday 19 March 2024




ദിലീപിന്റെ ജാമ്യം: മഞ്ജുവിന്റെ പ്രതികരണം !!!

By BINDU PP.04 Oct, 2017

imran-azhar



 

പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ 85 ദിവസമായി ജയിലിൽ ആയിരുന്ന ദിലീപിന് ജാമ്യം കിട്ടിയെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ കോട്ടയത്ത് ദീപികയുടെ ക്യാപ് അറ്റ് ക്യാമ്പസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുൻ ഭാര്യ മഞ്ജു വാര്യര്‍. പരിപാടി വേദിയിൽ നടക്കുന്ന സമയത്താണ് വാർത്ത അറിയുന്നത്.എന്നാൽ വാര്‍ത്ത അറിഞ്ഞതോടെ ഉച്ചകഴിഞ്ഞുള്ള പരിപാടികള്‍ റദ്ദാക്കി അവര്‍ കൊച്ചിക്കു മടങ്ങുകയും ചെയ്തുവെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ മഞ്ജു കോട്ടയത്തുണ്ടെന്ന് മനസിലാക്കിയ ദൃശ്യമാധ്യമങ്ങള്‍ പ്രതികരണത്തിനായി എത്തിയെങ്കിലും അവര്‍ അതിനുമുമ്പ് തന്നെ മടങ്ങുകയായിരുന്നുവെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തത്.