Friday 28 February 2020




മഞ്ജുവിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് ദീദി ദാമോദരൻ

By BINDU PP.01 Jan, 1970

imran-azhar

 

 

 

ഡബ്ല്യുസിസിയിൽ നിന്ന് മഞ്ജു വാര്യർ രാജി വച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. മഞ്ജുവിന്റെ രാജിയെക്കുറിച്ചുള്ള റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ദീദി. മഞ്ജു വാര്യർ രാജി വച്ചതിനെക്കുറിച്ച് അറിയില്ല. മഞ്ജുവാണ് അത് പറയേണ്ടത്. എന്റെ അറിവിൽ അവർ രാജി വച്ചതായി അറിയില്ല, ദീദി പ്രതികരിച്ചു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ഡബ്ല്യുസിസിയിലെ നാല് അംഗങ്ങള്‍ രാജിവെച്ചിരുന്നു. ഈ നിലപാടിനോട് മഞ്ജു വാര്യര്‍ക്ക് യോജിപ്പില്ലെന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് മഞ്ജുവിന്റെ രാജി വാര്‍ത്തയും പരക്കുന്നത്.