Wednesday 24 April 2019


മഞ്ജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ദിലീപും മീനാക്ഷിയുമെത്തി

By BINDU PP .01 Jan, 1970

imran-azhar

 

 

തൃശൂര്‍: മഞ്ജു വാര്യരുടെ പിതാവിന്റെ മരണവാർത്ത അറിഞ്ഞ് കാണാൻ ദിലീപും മീനാക്ഷിയുമെത്തി. മണിക്കൂറോളം തൃശൂര്‍ പുള്ളിലെ വീട്ടില്‍ ചെലവഴിച്ച്‌ കുടുംബത്തെ ആശ്വസിപ്പിച്ചു. അര്‍ബുദബാധിതനായിരുന്ന മഞ്ജുവിന്റെ പിതാവ് മാധവ വാര്യര്‍(73) ഞായറാഴ്ചയാണ് മരണമടഞ്ഞത്.ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ഇടവേള ബാബുവും ദിലീപിന്റെ സഹോദരന്‍ അനൂപും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹമോചനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 1998ല്‍ വിവാഹിതരായ ഇരുവരും 2015ലാണ് വിവാഹ മോചിതരായത്. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം.