Tuesday 25 June 2019




കുട്ടനാട്ടുക്കാർക്ക് കൈത്താങ്ങായി മഞ്ജു വാരിയർ

By BINDU PP .01 Jan, 1970

imran-azhar

 



കുട്ടനാട്∙: കുട്ടനാടിന്റെ പ്രണയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാരിയർ എത്തി. കേട്ടറിഞ്ഞതിനെക്കാൾ എത്ര വലിയ ദുരിതമാണ് കുട്ടനാട്ടുകാർ അനുഭവിക്കുന്നതെന്ന് ഇന്നാണു മനസ്സിലായത്. അവരെ സഹായിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. അതിലൊരു പങ്ക് ഞാൻ ചെയ്തു' എന്ന് നടി പറഞ്ഞു. ഇതിനുമുൻപും സിനിമ മേഖലയിൽ നിന്ന് സഹായങ്ങൾ എത്തിയിട്ടുണ്ട്. പ്രളയത്തിലമർന്ന കുട്ടനാടിനു കൈത്താങ്ങായി മപ്രമുഖ മാധ്യമത്തിന്റെ  'കൂടെയുണ്ട് നാട്' ദുരിതാശ്വാസ പദ്ധതിയിൽ പങ്കു ചേർന്നു സഹായമെത്തിക്കാനാണ് മഞ്ജു കുട്ടനാട്ടിലെത്തിയത്‌. സിനിമയിൽ കുട്ടനാടിന്റെ ഭംഗി പശ്ചാത്തലമാക്കി പലപ്പോഴും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രളയം കുട്ടനാടിനെ എങ്ങനെ മാറ്റുന്നു എന്ന് ഇപ്പോഴാണ് മഞ്ജു നേരിട്ടു കണ്ടത്. ജനങ്ങൾ, പ്രത്യേകിച്ചും സ്ത്രീകൾ അനുഭവിക്കുന്ന ഇല്ലായ്മകളിൽ ആശ്വാസമായി മഞ്ജു 1.25 ലക്ഷം രൂപയുടെ സാധനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു.