Tuesday 25 June 2019




മഞ്ജു വാര്യര്‍ ഇനി ഇൻസ്റാമ്ഗ്രാമിലും !

By BINDU PP .29 Sep, 2018

imran-azhar

 

 

 

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ ഇൻസ്റാമ്ഗ്രാമിൽ വരവറിയിച്ചു. ഫേസ്ബുക്കിലും ട്വീറ്ററിലെല്ലാം നടി സജീവ സാന്നിധ്യമാണ്. ഇപ്പോൾ ഇതാ ഇൻസ്റാമ്ഗ്രാമിലും എത്തിയിരിക്കുകയാണ് .ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയെന്ന വിവരം താരം തന്നെയാണ് അറിയിച്ചത്. മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാറെന്ന് അറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. ഒടിയൻ ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ താരത്തിന്‍റേതായി പുറത്തു വരാനിരിക്കുന്ന സാഹചര്യത്തിൽ ചിത്രങ്ങളുടെ പ്രചരണത്തിനായി ഇൻസ്റ്റാഗ്രാമും ഇനി മഞ്ജുവിനു പ്രയോജനപ്പെടുത്താം.

 

 

 

നിരവധി വ്യാജ അക്കൗണ്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക അക്കൗണ്ടുമായി താരമെത്തിയത്. പ്രേക്ഷകരിൽ നിന്നു മികച്ച പ്രതികരണമാണ് മഞ്ജുവിന്‍റെ പോസ്റ്റുകൾക്കു ലഭിക്കുന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തുന്ന ഒടിയന്‍,ലൂസിഫര്‍, സന്തോഷ് ശിവന്റെ ചിത്രം എന്നിവയാണ് മഞ്ജുവിന്റെ പുതിയ പ്രോജക്ടുകള്‍.