Wednesday 24 April 2019


ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്‌

By Anju N P.06 Dec, 2018

imran-azhar

നടി മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരിക്ക്. സന്തോഷ് ശിവന്‍ ചിത്രം 'ജാക്ക് ആന്റ് ജില്ലി'ന്റെ ഹരിപ്പാട് നടന്ന ഷൂട്ടിംഗിനിടെയാണ് മഞ്ജുവിന് പരിക്കേറ്റത്. ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. നെറ്റിയില്‍ നിസ്സാര പരിക്ക് മാത്രമേയുള്ളുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

 


മഞ്ജുവിനൊപ്പം കാളിദാസ് ജയറാമും സൗബിന്‍ സാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജാക്ക് ആന്റ് ജില്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ്.

 

സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറന്മൂട്, രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഗോപി സുന്ദറാണ് സംഗീതം.