Tuesday 20 August 2019




മഞ്ജു വാര്യരുടെ 'മോഹന്‍ലാല്‍' ചിത്രം വിഷുവിന് തിയറ്ററുകളിലേക്ക്

By BINDU PP .12 Apr, 2018

imran-azhar

 


മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന വിഷു ചിത്രമാണ് മഞ്ജുവാര്യര്‍ നായികയായ ചിത്രം 'മോഹൻലാൽ '.കഴിഞ്ഞ ദിവസം ചിത്രം മോഷ്ടിച്ചതാണെന്ന് ആരോപണവുമായി കലവൂര്‍ രവികുമാർ രംഗത്ത് വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഞ്ചു ലക്ഷം രൂപ നല്‍കിയതോടെയാണ് തൃശ്ശൂര്‍ ജില്ലാ കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ നീങ്ങിയത്.  മഞ്ജുവാര്യര്‍ നായികയായ ചിത്രം വിഷു റിലീസ് ആയി തിയേറ്ററുകളിൽ  എത്തും.വിഷുവിന്റെ തലേന്നാണ് മഞ്ജുവാര്യരുടെ ചിത്രത്തിന് റിലീസ് തീരുമാനിച്ചിരുന്നത്.മഞ്ജു വാര്യര്‍ മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ഫാനിനെ അവതരിപ്പിക്കുന്നതാണ് ചിത്രം. 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് മോഹന്‍ലാല്‍ എന്ന ചിത്രമെന്ന് ആരോപണമുയര്‍ത്തിയാണ് രവികുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുനീഷ് വാരനാടാണ്.ചിത്രത്തിന്റെ തിരക്കഥ കോപ്പിയാണെന്ന് ആരോപിച്ച്‌ നേരത്തെ ഫെഫ്കയ്ക്കും രവികുമാര്‍ പരാതി നല്‍കിയിരുന്നു. ഇതു തന്റെ കുട്ടികള്‍ക്കുവേണ്ടിയുള്ള കഥയാണെന്നും. ഇവര്‍ എന്നെ പല തരത്തിലും അപമാനിച്ചതുകൊണ്ടാണ് തനിക്ക് കേസുമായി മുന്നോട്ടു പോകേണ്ടി വന്നതെന്നും രവികുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമയില്‍ പകര്‍പ്പവകാശലംഘനം നടന്നിട്ടില്ലെന്ന് സംവിധായകന്‍ സാജിദ് യാഹിയ  പ്രതികരിച്ചിരുന്നു.