Wednesday 24 April 2019


ഡബ്ല്യുസിസിയിൽ നിന്നും വേർപിരിഞ്ഞു മഞ്ജു വാര്യർ ? :നടിമാർ പറയുന്നു ....

By Bindu PP.06 Jan, 2018

imran-azhar



 


മലയാള സിനിമയിലെ വനിതാ സംഘടന വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം പാർവതിയുടെ ട്വീറ്റ് സംഘടനയുടെ അകത്ത് വ്യത്യസ്ത അഭിപ്രായങ്ങൾക്ക് വഴിയൊരുക്കി. ഇതിനിടെ നടൻ മമ്മൂട്ടിയെ ലക്‌ഷ്യം വച്ച് ഡബ്ല്യൂസിസി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദത്തിന് വഴിയായി. പോസ്റ്റ് പെട്ടന്ന് അപ്രത്യക്ഷമായതും ഏറെ ചർച്ചയായിരുന്നു.ഇതോടെ സംഘടനക്കെതിരെയുള്ള എതിർപ്പ് ശക്തമാവുകയായിരുന്നു. ഇതിനിടെയാണ് സംഘടനയുടെ നിലപാടുകളില്‍ മഞ്ജു വാര്യര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും സംഘടനയില്‍ നിന്ന് പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

 

 

 

എന്നാല്‍ ഇത് തെറ്റാണെന്നും മഞ്ജു സംഘടനയുമായി സഹകരിക്കുന്നുണ്ടെന്നു, മറ്റ് അംഗങ്ങള്‍ പറയുന്നു. പതിനെട്ടോളം പേരാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ സംഘടനയെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടായതും സംഘടന രൂപീകൃതമാകുന്നതും. മഞ്ജു വാര്യര്‍ ഈ സംഘടനയിലെ പ്രബല വ്യക്തിത്വങ്ങളില്‍ ഒന്നാണ്. ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ ഡബ്ല്യുസിസി വിടുന്നെന്ന വ്യാജ വാര്‍ത്ത പാര്‍വതിയെ എതിര്‍ക്കുന്ന മമ്മൂട്ടി ആരാധകര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ആഘോഷിച്ച് കൊണ്ടാടുകയും ചെയ്തിരുന്നു.