Wednesday 24 April 2019


മഞ്ജു വാര്യര്‍ രാജിവെച്ച വാര്‍ത്തകള്‍ സത്യമല്ലെന്ന് രേവതി

By BINDU PP.01 Jan, 1970

imran-azhar

 

 

മഞ്ജു വാര്യര്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയിൽ നിന്ന് രാജിവെച്ചുവെന്ന് അഭ്യൂഹങ്ങൾ. എന്നാൽ മഞ്ജു വാര്യര്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് രാജിവെച്ചതായുള്ള വാര്‍ത്തകള്‍ സത്യമല്ലെന്ന് നടി രേവതി . മഞ്ജു ഇപ്പോളുള്ള പ്രശ്നങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞപ്പോള്‍ എല്ലാ അംഗങ്ങളും അത് ശെരിവെച്ചെന്നും .മഞ്ജു ഇപ്പോള്‍ ഡബ്ല്യുസിസിയില്‍ ചര്‍ച്ചയിലോ എന്തെങ്കിലും തീരുമാനങ്ങളെടുക്കുന്നതിലോ ഭാഗമല്ലെന്നും രേവതി പറഞ്ഞു .മഞ്ജു വാര്യര്‍ രാജിവെച്ചതായുള്ള വാര്‍ത്തകളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ മഞ്ജു രാജി വെച്ചിട്ടുണ്ടെങ്കില്‍ അത് പറയണമെന്നും ഇക്കാര്യത്തില്‍ ഔപചാരികമായ ഒരു സൂചന പോലും മഞ്ജുവില്‍ നിന്ന് ഡബ്ല്യൂസിസി ക്ക് ലഭിച്ചിട്ടില്ല എന്നും രേവതി പറഞ്ഞു