Wednesday 24 April 2019


മഞ്ജുവിന്റെ രാജി ; വിമണ്‍ കളക്ടീവ് സംഘടനയുടെ പ്രതികരണം

By BINDU PP.31 Dec, 1969

imran-azhar

 

 

 

കൊച്ചി : വിമണ്‍ ഇന്‍ സിനിമാ കളക്ടീവിൽ നിന്ന് മഞ്ജു വാര്യര്‍ രാജിവച്ചു എന്ന വാർത്തയ്ക്ക് പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് രംഗത്ത്. മഞ്ജു വാര്യര്‍ രാജ്യവെച്ചുവെന്ന വാർത്ത മാധ്യമങ്ങളിലൂടെ കണ്ടിരുന്നു എന്നാൽ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്നും, മഞ്ജുവില്‍ നിന്നും ഇതുവരെ അത്തരത്തില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഡബ്ല്യൂസിസി അംഗം വിധു വിന്‍സെന്റ് .മലയാളത്തിലെ ഒരു മാധ്യമത്തിനോടാണ് വിധു ഇങ്ങനെ പറഞ്ഞത്.മഞ്ജു വാര്യര്‍ വനിതാ സംഘടനയില്‍ നിന്നും രാജിവച്ചുവെന്നും ഇക്കാര്യം മഞ്ജു തന്നെ താരസംഘടന 'അമ്മ'യുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചുവെന്നും മലയാളത്തിലെ ഒരുപ്രമുഖ ചാനല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ഡബ്ല്യുസിസിയിലെ നാല് അംഗങ്ങള്‍ രാജിവെച്ചിരുന്നു. ഈ നിലപാടിനോട് മഞ്ജു വാര്യര്‍ക്ക് യോജിപ്പില്ലെന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് മഞ്ജുവിന്റെ രാജി വാര്‍ത്തയും പരക്കുന്നത്.