Tuesday 25 June 2019




ലേഡി സൂപ്പർസ്റ്റാർ ഇനി സാക്ഷരതാമിഷൻ ഗുഡ്‌വില്‍ അംബാസഡർ

By BINDU PP .14 Aug, 2018

imran-azhar

 

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യര്‍ ഇനി കേരള സാക്ഷരതാമിഷന്റെ ഗുഡ്വില്‍ അംബാസഡറാകുന്നു. പല സാഹചര്യത്തിൽ നിന്ന് വരുന്നവർക്ക് പഠിക്കാൻ കഴിയാത്ത ഒരുപാട്പേരുണ്ട് നമുക്ക്ചുറ്റും. അങ്ങനെ ഉള്ളവർക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത നിരവധി പേരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.

 

ഔദ്യോഗികമായി സമ്ബൂര്‍ണ്ണ സാക്ഷരത നേടിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗത്തും നിരക്ഷരത നിലനില്‍ക്കുന്നുണ്ടെന്ന് മനസിലാക്കി സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടാകുമെന്നും മഞ്ജു പറഞ്ഞു.സമാനമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാക്ഷരതാമിഷന്റെ ഗുഡ്വില്‍ അംബാസഡറാകുന്നതില്‍ അഭിമാനമുണ്ട്. സന്നദ്ധ പ്രവര്‍ത്തനം എന്ന നിലയിലും പ്രതിഫലം പറ്റാതെയുമായിരിക്കും സാക്ഷരതാമിഷന്റെ ഗുഡ്വില്‍ അംബാസഡറാകുകയെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. അക്ഷര ജ്ഞാനം പൗരന്റെ അവകാശമാണെന്ന് തിരിച്ചറിഞ്ഞുള്ള സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും മഞ്ജു വ്യക്തമാക്കി. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മഞ്ജു സാക്ഷരതാമിഷന്റെ ഗുഡ്വില്‍ അംബാസിഡറാകുന്നത്. ഉദാഹരണം സുജാതയിലെ അഭിനയമാണ് അംബാസഡര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കാന്‍ സാക്ഷരതാമിഷനെ പ്രേരിപ്പിച്ചിരിക്കുന്നത്.