Wednesday 24 April 2019


വിദേശത്തേക്ക് പോയ മഞ്ജു വാരിയര്‍ തിരിച്ചെത്തി; ഡബ്ല്യുസിസിയിൽ നിന്ന് മഞ്ജു രാജിവച്ചിട്ടില്ല

By BINDU PP.01 Jan, 1970

imran-azhar

 

 

കൊച്ചി: താൻ വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍നിന്ന് (ഡബ്ല്യുസിസി) രാജിവച്ചിട്ടില്ലെന്ന് മഞ്ജു വാരിയര്‍. യുഎസ്, കാനഡ രാജ്യങ്ങളിലെ യാത്രയിൽ ആയതുകൊണ്ടാണ് ഇതുവരെയും നടിക്ക് അതേ സംബന്ധിച്ച് പ്രതികരിക്കാൻ കഴിയാഞ്ഞത്. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്‍ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പടും, അതുവരെ പരസ്യപ്രതികരണത്തിനില്ലെന്നും മഞ്ജുവിനോട് അടുപ്പമുള്ളവര്‍ അറിയിച്ചു. ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍നിന്നു രാജിവച്ചശേഷമാണു യുഎസിലേക്കു പോയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. യുഎസിലും കാനഡയിലും പുരസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത മഞ്ജു പിന്നീട് സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമൊത്തു കാനഡയില്‍ കുറച്ചുകാലം ചെലവഴിച്ച ശേഷമാണു നാട്ടില്‍ തിരിച്ചെത്തിയത്.ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ താരസംഘടനയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ രാജിവെച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി രംഗത്തുവന്നിരുന്നു.