Tuesday 25 June 2019




എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം ;നിലപാട് വ്യക്തമാക്കി മഞ്ജു

By BINDU PP .01 Jan, 1970

imran-azhar



 

 

സിനിമയില്‍ ഈ അടുത്ത കാലത്തുണ്ടായ വിവാദങ്ങളില്‍ മൗനം പാലിച്ചിരുന്ന മഞ്ജുവാര്യര്‍ തന്റെ നിലപാട് തുറന്നു പറഞ്ഞു.താന്‍ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് അത് അവള്‍ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്. നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരായിരുന്നു. മഞ്ജുവിന്റെ കൂടി നേതൃത്വത്തിലാണ് വുമണ്‍ ഇന്‍ സിനിമാ കളക്റ്റിവ് രൂപം കൊണ്ടത്. കൂടാതെ തങ്ങള്‍ക്കെതിരേ മഞ്ജു ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് ഉള്‍പ്പടെയുള്ളവരുടെ മൊഴി.

 

4 ഡബ്ല്യുസിസി അംഗങ്ങള്‍ എ എംഎംഎ യില്‍ നിന്ന് രാജിവെക്കുകയും മൂന്നു പേര്‍ ചര്‍ച്ച ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലും മഞ്ജു പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ നിലപാട് ഒട്ടും മാറിയിട്ടില്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു. എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും ഇത് എല്ലായ്‌പ്പോഴും പറയേണ്ട കാര്യമില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു. ലൈക്കുകളും ഹാഷ്ടാഗുകളും ഒന്നുമില്ലാത്ത കാലത്തു തുടങ്ങിയ ഹൃദയബന്ധമാണ് തങ്ങളുടേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ മഞ്ജു ഉടന്‍ ജോയിന്‍ ചെയ്യും.