Wednesday 24 April 2019


മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്ന് മഞ്ജു വാര്യര്‍

By Anju.10 Apr, 2018

imran-azhar

 

 

മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രത്തില്‍ എങ്കിലും അഭിനയിക്കാന്‍ അവസരം കിട്ടാത്ത നടിയാണ് മഞ്ജുവാര്യര്‍. മലയാളത്തിന്റെ മിക്ക നടന്മാര്‍ക്കൊപ്പം അഭിനയിച്ചെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ഇതുവരെയും അവസരം കീട്ടാത്തതിലുള്ള വിഷമം ഇയടുത്തിടെ മഞ്ജു പങ്കു വച്ചിരുന്നു. തന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് മമ്മൂട്ടിക്കോപ്പം ഒരു ചിത്രം എന്നും, ഏതെങ്കിലും സംവിധായകരോ നിര്‍മ്മാതാക്കളോ അതിനു പറ്റിയ പ്രൊജക്റ്റുമായി വന്നാല്‍ താന്‍ തീര്‍ച്ചയായും സമ്മതിക്കുമെന്നാണ് മഞ്ജു പറയുന്നത്. മോഹന്‍ലാലിനൊപ്പം ാെരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ചെയ്യുക എന്ന ആഗ്രഹം ഇതുവരെ സഫലമായിട്ടില്ലെന്ന് താരം പറയുന്നു.

 

ഒരു അന്യഭാഷാ ചിത്രത്തിലും താന്‍ ഈ വര്‍ഷം അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നും, അതിന്റെ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുകയാണെന്നും മഞ്ജു പറഞ്ഞു.

 

മഞ്ജു വാര്യരും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മോഹന്‍ലാല്‍'എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ് . മോഹന്‍ലാല്‍ ചിത്രം ഒടിയനിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്