By Sooraj Surendran.13 Sep, 2019
തണ്ണീർമത്തൻ ദിനങ്ങളിലെ രവി പത്മനാഭന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് മനോഹരം. ചിത്രത്തിൽ മനു എന്ന കഥാപാത്രമായാണ് വിനീത് ബിഗ് സ്ക്രീനിലെത്തുക. ചിത്രത്തിന്റെ സോങ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ടീസറിനും, ട്രെയ്ലറിനും സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ദൃശ്യ ഭംഗിക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രത്തിന്റെ സോങ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
അപര്‍ണ ദാസ്, ഹരീഷ് പേരടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍, സുനില്‍ എകെ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ സാദിഖ് ആണ്.