Monday 27 January 2020




തീയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കാന്‍ മറിയം വന്ന് വിളക്കൂതി ട്രെയിലര്‍ ഇതാ ....

By online desk .13 Jan, 2020

imran-azhar

 

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇതിഹാസയുടെ നിര്‍മ്മാതാക്കള്‍ നിര്‍മ്മിച്ച ചിത്രമായ 'മറിയം വന്ന് വിളക്കൂതി' യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഇതിഹാസ നിര്‍മ്മാതാക്കളില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന തലക്കെട്ടോടെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലറില്‍ നല്‍കുന്ന സൂചന.ജെനിത് കാച്ചപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

 

 

നേരം, പ്രേമം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, വാര്‍ത്തകള്‍ ഇതുവരെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സിജു വില്‍സണും പ്രേമം, നേരം ടീമിലുള്‍പ്പെട്ട കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ട്. സേതുലക്ഷ്മി, സംവിധായകന്‍ ബേസില്‍ ജോസഫ്, സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ, ബൈജു, കോട്ടയം പ്രദീപ് എന്നിവര്‍ കൂടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറിയം വന്ന് വിളക്കൂതിയിലൂടെ അവതരിപ്പിക്കുന്ന ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറില്‍ നടക്കുന്ന സംഭവങ്ങളാണ്.

 

ഒരു കോമഡി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ തരുന്ന സൂചന.ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജനുവരി 31ന് ചിത്രം തീയ്യേറ്ററുകളിലെത്തും.