Monday 27 January 2020




മാർജാര ഹൊറർ ചിത്രമോ? ട്രെയ്‌ലർ കാണാം

By online desk .08 Dec, 2019

imran-azhar

 

 

രാകേഷ് ബാല സംവിധാനം ചെയ്യുന്ന “മാര്‍ജാര ഒരു കല്ലുവച്ച നുണ” എന്ന സിനിമയുടെ ട്രെയ്‌ലർ സൂപ്പർ സ്റ്റാർ മോഹൻലാൽ പുറത്തിറക്കി. ജയ്സൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി ആണ് നിർമ്മിക്കുന്നത്. ഹൊറർ ചിത്രങ്ങളുടേതിന് സമാനമായ രീതിയിലാണ് ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. അഭിരാമി, സുധീർ കരമന, ഹരീഷ് പേരടി, രാജേഷ് ശർമ്മ , ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.