Friday 29 May 2020




മാസ്റ്റർ ആഷിക് ജിനുവിന്റെ 'ദി സർവൈവൽ' റിലീസ് ചെയ്തു

By Sooraj Surendran.10 Apr, 2020

imran-azhar

 

 

'കൊളമ്പിയൻ അക്കാഡമി' എന്ന ചിത്രം സംവിധാനം ചെയ്യുന്ന ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ നാഷണൽ റെക്കോർഡ് വിന്നറായ എറണാകുളം വരാപ്പുഴ എസബെല്ല ഡി റോസസ് പബ്ലിക് സ്‌കൂളിലേ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ ആഷിക് ജിനു സംവിധാനം ചെയ്ത 'ദി സർവൈവൽ' എന്ന ഷോർട്ട് ഫിലിം പുറത്തിറങ്ങി. കൊറോണ വൈറസ് ബാധയുടെ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ജിനു സേവിയർ ഇടപ്പള്ളിയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

 

 

 

മാസ്റ്റർ ആഷിക് ജിനു സംവിധാനംചെയ്യുന്ന "കൊളമ്പിയൻ അക്കാഡമി" എന്ന ചിത്രത്തിലെ ആദ്യ ഗാനം മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ പുറത്തുവിട്ടിരുന്നു. അജു വർഗീസും ഷാൻ റഹ്മാനും അലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ആലോഷ്യ പീറ്റർ ആണ്. ശ്രീജിത്ത് രാജേന്ദ്രന്റേതാണ് വരികൾ. മസ്കറ്റ് മൂവി മേക്കേഴ്സിന്റെ ബാനറിൽ അൻവർ സാദത്തും, മൊയ്‌ദ്ദീൻ ഷിറാസ്സും, അനൂപ്. ആർ.നായരും, ജാസി സലാമും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ കഥയും,തിരക്കഥയും,നിർവഹിച്ചിരിക്കുന്നത് മാസ്റ്റർ ആഷിക് ജിനുവിന്റെ പിതാവും, സംവിധായകനും, തിരക്കഥാകൃത്തുമായ ജിനു സേവ്യാറാണ്.