Wednesday 24 October 2018



നാനിയോട് സായി പല്ലവി ദേഷ്യപ്പെട്ടു; നായകന്‍ ഷൂട്ടിംങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

By Anju N P.20 Sep, 2017

imran-azhar

 

ഹൈദരബാദ്: തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയ്ക്കു ശേഷം പുതിയ ചിത്രമായ മിഡില്‍ ക്ലാസ് അബ്ബായില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സായി പല്ലവി. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്‍ നാനിയോട് സായി പല്ലവി ദേഷ്യപ്പെട്ടുവെന്നാണ് ടോളിവുഡില്‍നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ചിത്രത്തില്‍ നാനിയും സായി പല്ലവിയും ചേര്‍ന്നുളള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സായി പല്ലവിയും നാനിയും നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. കുപിതനായ നാനി ഷൂട്ടിങ് സെറ്റില്‍നിന്നും ഇറങ്ങിപ്പോയി.

ഒടുവില്‍ സായി പല്ലവി തന്റെ പ്രവൃത്തിയില്‍ നാനിയോട് ക്ഷമ ചോദിച്ചുവെന്നും ശേഷം നാനി തിരികെയെത്തി ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തയില്ല