Sunday 16 December 2018


'തടിച്ച മീരാജാസ്മിയെ കണ്ട് ആരാധകർ ഞെട്ടി ' ;ചിത്രങ്ങൾ കാണാം ....

By BINDU PP .14 Feb, 2018

imran-azhar

 

 

 

മലയാളികളുടെ പ്രിയപ്പെട്ട നടി മീരാ ജാസ്മിനെ ഇപ്പോൾ കണ്ടാൽ ഞെട്ടും. മലയാളികൾക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടികൂടിയാണ് മീര ജാസ്മിൻ. വിവാഹശേഷം നടി സിനിമയിൽ നിന്ന് മാറി നിന്നു. എന്നാൽ നടിയുടെ പുതിയ രൂപത്തിലുള്ള താരത്തിന്‍റെ ചിത്രങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. ദേശീയ പുരസ്കാര ജേതാവ് കൂടിയായ മീരയുടെ പിന്മാറ്റം വളരെ പെട്ടെന്നായിരുന്നു. വിവാഹത്തിന് ശേഷം സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു മീര. ഒരു ഇടവേളയ്ക്ക് ശേഷം 'പത്തു കൽപ്പനകൾ' എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും വീണ്ടും കുടുംബജീവിതത്തിലേക്ക് ഒതുങ്ങി താരം.ഏറെനാളുകൾക്ക് ശേഷം മീര വീണ്ടും ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഗൾഫിൽ ഒരു ജ്വല്ലറിയിലെത്തിയ മീരയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മീരയുടെ സഹോദരയും ഒപ്പമുണ്ടായിരുന്നു. പഴയ ലുക്കിലല്ല താരമിപ്പോൾ. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വണ്ണം വെച്ചിരിക്കുകയാണ് മീര. ഭർത്താവിനൊപ്പം ദുബായിലാണ് മീര ഇപ്പോൾ താമസിക്കുന്നത്.

 

ചിത്രങ്ങൾ കാണാം ....