Wednesday 15 August 2018

എന്റെ മെഴുതിരി അത്താഴങ്ങളിലെ ആദ്യ ഗാനം

By Abhirami Sajikumar .17 May, 2018

imran-azhar

 

അനൂപ് മേനോന്റെ തിരക്കഥയില്‍ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന 'എന്റെ മെഴുതിരി അത്താഴങ്ങള്‍' ജൂലൈയില്‍ തിയറ്ററുകളിലെത്തു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്.

 




ചിത്രമൊരുങ്ങുന്നത് ഒരു പ്രണയകഥയായാണ് എന്നാണ് സൂചന. അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്. ഒരിടവേളയ്ക്കു ശേഷം അനൂപ് മേനോന്‍ എഴുതുന്ന തിരക്കഥ എന്ന സവിശേഷയും ചിത്രത്തിനുണ്ട്.