Sunday 15 December 2019




പ്രശസ്തിയും, വധഭീഷണിയും മാത്രമാണ് പോൺ ഫിലിമുകളിൽ അഭിനയിച്ച് നേടാനായത്; മിയ ഖലീഫ

By Sooraj Surendran .14 Aug, 2019

imran-azhar

 

 

വളരെ ചെറിയ കാലയളവാണ് താന്‍ പോണ്‍ വ്യവസായത്തില്‍ ഉണ്ടായിരുന്നത്. വെറും 12,000 ഡോളര്‍ (8.5 ലക്ഷം രൂപ) മാത്രമാണ് ഞാന്‍ പോണ്‍ വീഡിയോകളില്‍ അഭിനയിച്ച് ഉണ്ടാക്കിയത്. മനസ്സ് തുറന്ന് മിയ ഖലീഫ. താൻ പോൺ വ്യവസായത്തിൽ എങ്ങനെയാണ് എത്തപ്പെട്ടതെന്നും മിയ ഖലീഫ വിവരിക്കുന്നു.

 

മിയ ഖലീഫ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് പോൺ വീഡിയോകളിൽ അഭിനയിക്കുന്നത്. പിന്നീട്‌ പോൺ വീഡിയോകളിൽ അഭിനയിക്കുന്നതിൽ നിന്നും വിട്ടുനിന്നു. അതിന് ശേഷം എനിക്ക് ഒരു ജോലിയും ലഭിക്കാത്ത സാഹചര്യമായിരുന്നു. മിയ ഖലീഫ പറയുന്നു. പോൺ ഫിലിമുകളിൽ അഭിനയിച്ച് പണത്തേക്കാൾ കൂടുതൽ നേടിയത് പ്രശസ്തിയും, വധഭീഷണിയുമാണ്. ഭീകരവാദി സംഘടന ഇസ്ലാമിക് സ്റ്റേറ്റ് മുന്‍പ് മിയ ഖലീഫയ്ക്ക് വധഭീഷണി മുഴക്കിയിരുന്നു. ഐഎസ് സൈബര്‍ ഭീകരവാദികള്‍ മിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‍തിരുന്നു.

 

പോൺ വ്യവസായത്തിലേക്ക് എത്തപ്പെട്ടത് കരുതിക്കൂട്ടിയെടുത്ത തീരുമാനമായിരുന്നില്ല. യാദൃശ്ചികമായി അതിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്നും മിയ ഖലീഫ പറയുന്നു. ഇപ്പോഴും ഞാന്‍ പോണ്‍ അഭിനയിക്കുകയാണെന്ന് ആളുകള്‍ കരുതുന്നത് മിയ ഖലീഫ പറഞ്ഞു. 'എനിക്ക് ഒരു മൂല്യവുമില്ലെന്ന് ഞാന്‍ കരുതിയിരുന്നു. ഒരു പുരുഷനിലേക്ക് എത്താനുള്ള വഴിയാണിത് എന്ന് ഞാന്‍ കരുതി. അങ്ങനെയാണ് ഞാന്‍ പോണ്‍ ചെയ്‍തത്'. നിരവധി പോൺ വീഡിയോകളിൽ മിയ ഖലീഫ അഭിനയിച്ചിട്ടുണ്ട്.

Image result for mia kalifa