Monday 13 July 2020




നിങ്ങള്‍ നിങ്ങളുടെ ജാതീയ വിഭജനം നടത്തൂ. ഞങ്ങളെ കൂടുതൽ രസിപ്പിക്കൂ; മിഥുൻ മാനുവൽ തോമസ്

By Sooraj Surendran.05 Jun, 2020

imran-azhar

 

 

പാലക്കാട് പടക്കം നിറച്ച കൈതച്ചക്ക തിന്ന് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് രംഗത്ത്. "നിങ്ങള്‍ നിങ്ങളുടെ ജാതീയ വിഭജനം നടത്തൂ. ഞങ്ങളെ കൂടുതൽ രസിപ്പിക്കൂ. ഡിയർ മനേക മാഡം. കേരളത്തിൽ നിങ്ങൾ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയൻമാരായി മാറിക്കഴിഞ്ഞു. അത് നിങ്ങൾക്ക് ഇതുവരെയും മനസിലായിട്ടില്ലെന്നതാണ് ഇതിൽ ഏറ്റവും രസകരം." ഇങ്ങനെ തുടങ്ങുന്നു മിഥുൻ മാനുവലിന്റെ ഫേസ്ബുക്ക് കുറിപ്പ്. തലമുറകളായി വിദ്യാഭ്യാസവും സാക്ഷരതയും ഞങ്ങൾ വലിയ ഗൗരവത്തോടെ തന്നെയാണ് സ്വീകരിച്ചുപോകുന്നത്. എന്നാൽ നിങ്ങൾ ആ സമയം മറ്റുള്ളവരെ വഞ്ചിക്കാനും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുവാനുമാണ് സമയം കണ്ടെത്തുന്നതെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. ഈ കൊറോണ പ്രതിസന്ധിക്കാലത്ത് ചിരിക്കാനായി അൽപം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണെന്നും മിഥുൻ പരിഹാസരൂപേണ കുറിച്ചു.