Friday 26 May 2017

66 വയസായ മമ്മുട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തനിക്കെന്താ ആയിക്കൂടെ: മിനി റിച്ചാര്‍ഡ്

By BINDU PP.16 May, 2017

imran-azhar

 

 

 

മിനി റിച്ചാര്‍ഡ് എന്ന പേര് ഇപ്പോൾ മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്.അന്ന് മഴയില്‍ എന്ന് ഒറ്റ അല്‍ബം കൊണ്ട് ജനശ്രദ്ധകർഷിച്ച ഒരാൾ ആണ് മിനി റിച്ചാര്‍ഡ്. ഏറ്റവും കൂടുതൽ ട്രോൾ വന്ന ഒരു ആൽബം കൂടിയാണ് ഇത്. എന്നാൽ വന്ന ട്രോളുകൾക്ക് മറുപടിയായി മിനി റിച്ചാര്‍ഡ് രംഗത്ത്.66 വയസായ മമ്മുട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതില്‍ എന്താണു തെറ്റ് എന്നായിരുന്നു അല്‍ബത്തെ വിമര്‍ശിച്ചവരോടുള്ള മിനിയുടെ മറുപടി. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത്  മല്ലു ആന്റിയെന്ന വാക്കാണെന്നു മിനി പറയുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും തെരയുന്നതു തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണെന്നും മിനി പറയുന്നു. ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെടുന്ന വാക്കുകളിൽ ഒന്നാണ് മല്ലു ആന്റി എന്നത് . ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയും ഒക്കെ പ്രായമുള്ള പെണ്ണുങ്ങളെയാണ് . ഉദാഹരണമായി എന്റെ പ്രായമുള്ള സ്ത്രീ അല്ലെങ്കിൽ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അമ്മായി നല്ല സാരിയോ മിഡിയോ ഒക്കെ ധരിച്ചു കേരളം പോലത്തെ സ്ഥലത്തു വിമാനം ഇറങ്ങിയാൽ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ചെറുപ്പം പിള്ളേരാണ്. എന്റെ ഫേസ്‌ബുക്കിലും സോഷില്‍ മീഡിയകളിലും ഏറ്റവും കൂടുതൽ പ്രൊപോസൽസ് വരുന്നത് ഈ പ്രായക്കാരിൽ നിന്നാണ്. വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണു സെക്‌സും. അതു മൂടിവെക്കപ്പെടേണ്ട ഒന്നല്ല . ആസ്വദിക്കാത്തവർ മണ്ടന്മാർ എന്നല്ലാതെ വേറെ എന്തു പറയുവാൻ .