Friday 17 January 2020




നാല് വ്യത്യസ്ത വേഷങ്ങളിൽ കണ്ണൻ താമരക്കുളം; റിലീസിനൊരുങ്ങി 'മൊബീനിയ'

By online desk .03 Dec, 2019

imran-azhar

 

 

പ്രശസ്ത സംവിധായകനായ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന മൊബീനിയ എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിവിൻ ദാമോദരൻ ആണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമാതാവും നടനുമായ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത് എസ്.കെ വില്വൻ, അനീഷ് കട്ടപ്പന,അഭയ്,പി.എസ് മധു ആനന്ദ്, സുരേഷ് ബാബു, പ്രണവ് ആദിത്യ,രാമകൃഷ്ണൻ തിരുവില്വാമല,ജാസ്മിൻ ഹണി, കാവ്യ ഗണേഷ്, ആർദ്ര ദാസ്, മാസ്റ്റർ അമ്പാടി, മാസ്റ്റർ അദ്വെെത് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കൊല്ലൂർ മൂകാബിക, ഒറ്റപ്പാലം, തിരുവില്വാമല, കുത്താമ്പുള്ളി, പാമ്പാടി എന്നിവിടങ്ങളിലായാണ് ഷോർട് ഈ ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. സാനന്ദ് ജോർജ്,പി.ആർ.ഒ സുനിത സുനിൽ എന്നിവർ ചേർന്നാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അമിതമായ മൊബൈൽ ഉപയോഗം കാരണം ഒരാളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം എന്നു നമുക്ക് കാട്ടിത്തരികയാണ് നവാഗത തിരക്കഥാകൃത്തായ ശിവപ്രസാദ് ഒറ്റപ്പാലം.