Monday 22 October 2018



മോഹൻലാലും കനിഹയും ഒന്നിക്കുന്നു രഞ്ജിത്ത് ചിത്രത്തിൽ

By Abhirami Sajikumar .16 May, 2018

imran-azhar

രഞ്ജിതും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് കനിഹ. ലണ്ടനില്‍ രഞ്ജിത് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.

 

 

Friends, I have joined the sets of my upcoming movie in the United Kingdom. The movie, which is yet to be titled, is directed by Ranjith and produced by Maha Subair under the banner of Varnachithra Good line productions. pic.twitter.com/FktTguzC0N

— Mohanlal (@Mohanlal) May 14, 2018 ">

 

നിരഞ്ജനും അനുസിതാരയും പ്രധാന വേഷങ്ങളിലും മോഹന്‍ലാല്‍ അതിഥി താരമായും എത്തുന്ന 'ബിലാത്തിക്കഥ' എന്ന ചിത്രമാണ്  രഞ്ജിത് ആദ്യം ലണ്ടനില്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഈ ചിത്രം ഉപേക്ഷിക്കുകയും മോഹന്‍ലാലിന്റെ 45 ദിവസത്തെ ഡേറ്റ് ലഭിച്ചതോടേയാണ്  മറ്റൊരു ചിത്രത്തിലേക്ക് നീങ്ങിയത്.

 

 

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മോഹന്‍ലാലും കനിഹയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.