Monday 23 April 2018

'മോഹൻലാൽ ആണോ പ്രണവ് മോഹൻലാൽ ആണോ അഭിനയത്തിൽ മികച്ചത്' : ജീത്തു ജോസഫിന്റെ മറുപടി

By BINDU PP.24 Aug, 2017

imran-azhar

 

 

 


താരരാജാവാണോ അതോ രാജാവിന്റെ മകനാണോ മികച്ച അഭിനയം എന്ന ചോദ്യത്തിന് സംവിധായകൻ ജിത്തു ജോസഫ് മറുപടി നൽകി. മലയാളികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രണവ് മോഹൻലാൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. ജീത്തു ജോസഫിന്റെ ആദിയാണു പ്രണവ് നായകനായി എത്തുന്ന ആദ്യ ചിത്രം. അഭിനയത്തില്‍ എത്തുന്നതിനു മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസുകുട്ടി എന്നി ചിത്രങ്ങളില്‍ പ്രണവ് സഹസംവിധായകനായിരുന്നു. മോഹന്‍ലാലിന്റെയും പ്രണവിന്റെയും അഭിനയം തമ്മില്‍ എന്തെങ്കിലും സമാനത ഉണ്ടോ എന്ന് ഒരു അഭിമുഖത്തിനിടയില്‍ ജീത്തു ജോസിഫിനോടു ചോദിച്ചു. ഇതിന് സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇരുവര്‍ക്കും ഇടയില്‍ ഒരു താരതമ്യം പാടില്ല എന്ന അഭിപ്രായക്കാരനാണു ഞാന്‍. ഓരോ അഭിനേതാവിനും ഓരോ പ്രത്യേകതകളല്ലേ. അത്തരം ഒരു താരതമ്യം ഒരിക്കലും പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ ഒന്നെങ്കില്‍ ബുദ്ധിയില്ലാത്തവരാണ്, അല്ലെങ്കില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍. അല്ലെങ്കിലും എന്തിനാണ് ഒരു അഭിനേതാവിനെ മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത്. ഓരോ അഭിനേതാക്കള്‍ക്കും ഓരോ പ്രത്യേകതയുണ്ട്. അവര്‍ കഥാപാത്രങ്ങളെ കണ്‍സീവ് ചെയ്യുന്നത് വേറെ രീതികളിലാണ് എന്നും ജീത്തു പറയുന്നു.