Tuesday 19 March 2024




രാഷ്ട്രീയം പൊതുവേദിയിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, വിവാദങ്ങളിൽ വലിച്ചിഴക്കരുതെന്നും മോഹൻലാൽ

By Sooraj Surendran .05 Feb, 2019

imran-azhar

 

 

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി പ്രചരിച്ചതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മോഹൻലാൽ തന്നെ വ്യക്തമാക്കിയിരുന്നു. വ്യാജ പ്രചാരങ്ങൾ വീണ്ടും ശക്തമാകുന്നതോടെ നിലപാട് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് മോഹൻലാൽ. എനിക്ക് എന്റേതായ രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടും ഉണ്ടെന്നും, എന്റെ രാഷ്ട്രീയം പൊതുവേദികളിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിപ്പിക്കാൻ സാധ്യതയുള്ളവരുടെ പേരുകൾ പറയുന്നത് സ്വാഭാവികമാണെന്നും എന്നാൽ എന്നാൽ വ്യക്തികളുടെ തീരുമാനത്തിനാണ് പ്രാധാന്യമെന്നും മോഹൻലാൽ വ്യക്തമാക്കി. എനിക്കറിയാവുന്ന അഭിനയം എന്ന തൊഴിൽ ചെയ്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. പ്രേക്ഷകർക്കൊപ്പമാണ് താൻ നിൽക്കുന്നതെന്നും ആവശ്യമില്ലാതെ വിവാദങ്ങളിൽ വലിച്ചിഴക്കരുതെന്നും മോഹൻലാൽ പറഞ്ഞു.