Tuesday 19 March 2024




നാണമുണ്ടോ, ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍? പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍

By BINDU PP.15 Sep, 2018

imran-azhar

 

 



കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററില്‍ പ്രളയ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴാണ് മോഹന്‍ലാലിനോട് സമരത്തെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞത്. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍. അത് പൊതുവികാരമാണോ, ഇത്രയും വലിയ പ്രശ്നം ഇവിടെ നടക്കുമ്ബോഴെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കന്യാസ്ത്രീകളുടെ സമരം എട്ടാംദിവസത്തിലേക്ക് കടക്കുമ്ബോഴാണ് ലാലിന്‍റെ പ്രതികരണം.

 

തന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വെല്ലിംഗ്ടണ്‍ ഐലന്‍റിലെ കളക്ഷന്‍ സെന്‍ററില്‍ മോഹന്‍ലാല്‍ എത്തിയത്. വിശ്വശാന്തി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമാണ് ഇതെന്നും ഈ ഘട്ടത്തില്‍ പ്രളയം ഏറെ നാശം വിതച്ച പത്തനംതിട്ട, ആറന്മുള, അയിരൂര്‍, ആലപ്പുഴയിലെ നെടുമുടി എന്നിവിടങ്ങളിലും അവശ്യസാധനങ്ങള്‍ എത്തിച്ചതായും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

 

കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള ഡബ്ല്യു.സി.സി അംഗങ്ങള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യമറിയിച്ചിരുന്നു. സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് തങ്ങളെന്നായിരുന്നു സംഘടനയുടെ നിലപാട്. നടി മഞ്ജുവാര്യരും നടന്‍ ജോയ് മാത്യു തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി രംഗത്തത്തിയിരുന്നു.