Tuesday 19 March 2024




'താങ്ക്യൂ ലാലു മാമാ': മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് കല്യാണി

By Bindu PP.01 Jan, 1970

imran-azhar

 

 

 

മോഹൻലാൽ എന്ന നടൻ എല്ലാവരെയും ആശംസിക്കാൻ ഒരു മടിയുമില്ലാത്ത നടനാണ്. തനിക്ക് ലഭിച്ച ആദ്യസിനിമാ പുരസ്‌കാരത്തിന് പിന്നാലെ മോഹന്‍ലാലിനോട് നന്ദി അറിയിച്ച്‌ സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി . ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചതിന് ലാലിന്റെ അഭിനന്ദനത്തിനാണ് കല്ല്യാണിയുടെ നന്ദി പറച്ചില്‍ട്വിറ്ററിലൂടെയായിരുന്നു കല്ല്യാണിയുടെ നന്ദി പറച്ചില്‍. മോഹന്‍ലാല്‍ തന്നെ അഭിനന്ദിച്ച്‌ എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കല്ല്യാണിയുടെ മറുപടി.

 



 

താങ്ക്യൂ ലാലു മാമാ, ഈ ആശംസ വിലപ്പെട്ടതാണ്, താങ്കള്‍ ഈ സിനിമ കണ്ടു എന്നതും വലിയ സന്തോഷം തരുന്നു. എന്നായിരുന്നു കല്ല്യാണിയുടെ ട്വീറ്റ്. അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ പുതുമുഖത്തിനുള്ള പുരസ്‌കാരം കല്ല്യാണിക്കാണ്. തെലുങ്ക് ചിത്രമായ ഹലോയിലെ അഭിനയത്തിനാണ് കല്ല്യാണിക്ക് പുരസ്‌ക്കാരം ലഭിച്ചത്.