എന്നാൽ ആവേശം ഒട്ടും ചോരാതെ ആയിരങ്ങൾ കാത്തിരിക്കുന്നു. 'നെഞ്ചിനകത്ത് ലാലേട്ടൻ' എന്ന ആവേശഗാനത്തിന്റെ അകമ്പടിയോടെ മോഹൻലാൽ വന്നിറങ്ങുന്ന ഇൗ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി വൈറലായിരിക്കുന്നത്.
പാലക്കാട് പുത്തൂർ തിരുപരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ നൃത്തസംഗീതോത്സവത്തിന് തിരി തെളിയിക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഒടിയൻ സംവിധാനം ചെയ്യുന്ന ശ്രീകുമാർ മേനോനും ഒപ്പമുണ്ടായിരുന്നു. പെരുമഴ പെയ്യുമ്പോഴാണ് അദ്ദേഹം ചടങ്ങിനെത്തുന്നത്. മോഹൻലാൽ വന്നിറങ്ങുമ്പോഴുള്ള ആവേശവും പുറത്തെ പെരുമഴയുമൊക്കെ 'നെഞ്ചിനകത്ത് ലാലേട്ടൻ' എന്ന പാട്ടിനൊപ്പിച്ച് എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്ന വിഡിയോ തരംഗമാവുകയാണ്.
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്യാംപസ് ചിത്രം ക്വീനിലെ പാട്ടാണ് ‘നെഞ്ചിനകത്ത് ലാലേട്ടൻ’. മോഹൻലാൽ ആന്തം എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഗാനം ഇറങ്ങിയ നാൾ മുതൽ ലാലേട്ടൻ ആരാധകർ ഏറ്റെടുത്ത പാട്ടാണ്.