Tuesday 19 March 2024




എനിക്ക് വേണ്ടി കൂടി ഞാൻ ജീവിക്കട്ടെ...! നിർണായക തീരുമാനങ്ങളുമായി മോഹൻലാൽ

By Sooraj Surendran.01 May, 2019

imran-azhar

 

 

അന്നും ഇന്നും എന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നമുക്കേവർക്കും പ്രിയങ്കരനായ മോഹൻലാൽ. നീണ്ട 40 വർഷക്കാലമായി കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരൻ. മലയാള സിനിമയിൽ താരമൂല്യമേറിയ നടന്മാരിൽ മുൻപന്തിയിലാണ് ലാലിൻറെ സ്ഥാനം. 40 വർഷത്തെ സിനിമ ജീവിതത്തിൽ ലാൽ ആദ്യമായി ക്യാമറക്ക് പിന്നിലേക്ക് മാറുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്റെ ജീവിതത്തിൽ പൊളിച്ചെഴുത്തുകൾ നടത്താനൊരുങ്ങുകയാണ് മോഹൻലാൽ. 'കഴിഞ്ഞ 43 വർഷങ്ങൾ മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ച ഞാൻ ഇനി എനിക്ക് വേണ്ടി ജീവിക്കട്ടെ, നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം' മോഹൻലാൽ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്. ഇനി മുതൽ അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.