Tuesday 19 March 2024




40 വർഷത്തെ അഭിനയ ജീവിതം ആദ്യമായി ക്യാമറയ്ക്ക് പിന്നിലേക്ക്... മോഹൻലാൽ സംവിധായകനാകുന്ന ബറോസ് ഒക്ടോബറിൽ ആരംഭിക്കും

By Sooraj Surendran .28 Apr, 2019

imran-azhar

 

 

മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ താരമൂല്യമേറിയ നടനാണ് മോഹൻലാൽ. 40 വർഷത്തോളമായി അഭിനയരംഗത്ത് പുതു ചരിത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് തുടരുന്ന മോഹൻലാൽ ആദ്യമായി ക്യാമറയ്ക്ക് പിന്നിലേക്ക് മാറുകയാണ്. കലാരംഗത്ത് 40 വർഷത്തെ പരിചയ സമ്പത്തുള്ള മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുമ്പോൾ ഓരോ സിനിമ ആസ്വാദകനും നിരാശനാകേണ്ടി വരില്ല എന്ന് നമുക്ക് ഉറപ്പിക്കാം. 40 വർഷം മുൻപു മോഹൻലാൽ എന്ന നടനെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെയാണ് മോഹൻലാലിനെ സംവിദായകനാക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ബറോസ് എന്ന ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്യുന്നത്. ജിജോ തന്നെ എഴുതിയ ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് ബറോസ് എന്ന സിനിമ ജനിക്കുന്നത്. 3D യിലാണ് ചിത്രം പ്രദർശനത്തിനെത്തുക. അഭിനയത്തിൽ മോഹൻലാലിനുള്ള നൈപുണ്യം സംവിധാനത്തിൽ എത്രമാത്രം പ്രതിഭലിക്കുമെന്ന ജിജ്ഞാസയിലാണ് മലയാള സിനിമ ആരാധകർ.