Thursday 20 September 2018



മോഹന്‍ലാലും ദുല്‍ഖല്‍ സല്‍മാനും മുന്നിൽ !!!

By Bindu PP.23 Dec, 2017

imran-azhar

 



 

ഈ വർഷത്തെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖല്‍ സല്‍മാനും.ഫോബ്‌സ് മാസിക തയ്യാറാക്കിയ നൂറു പേരുടെ പട്ടികയില്‍ 73,79 റാങ്കുകളിലായാണ് ഇവര്‍ ഇടം നേടിയത്. ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഷാറൂഖ് ഖാന്‍, വിരാട് കോലി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.2016 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ താരങ്ങള്‍ക്ക് ലഭിച്ച വരുമാനം അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫോബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 11.03 കോടി രൂപയാണ് ഇക്കാലയളവില്‍ മോഹന്‍ലാലിന്റെ വരുമാനം. 9.28 കോടി രൂപയാണ് ദുല്‍ഖര്‍ സമ്പാദിച്ചത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന്റെ വരുമാനം 232.83 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള ഷാറൂഖ് ഖാന്‍ ഈ കാലയളവില്‍ 170.5 കോടി രൂപയാണ് സമ്പാദിച്ചത്. 100.72 കോടി എന്ന സെഞ്ച്വറി നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.