Thursday 20 September 2018



ദാ ... ലാലേട്ടന്റെ അപരൻ മദന്‍ലാല്‍ വീണ്ടും വരുന്നു

By Bindu PP.18 Jan, 2018

imran-azhar

 

 

 


ദാ ... ലാലേട്ടന്റെ അപരൻ വീണ്ടും വരുന്നു . 90 കളിൽ മോഹൻലാലിൻറെ അപരൻ മലയാള സിനിമയിൽ വിലസിയിരുന്നു. 1990 ല്‍ വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലായിരുന്നു ലാലേട്ടന്റെ അപരൻ മദൻ ലാൽ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത്. തമിഴ് സിനിമ നിര്‍മാതാവിന്റെ വേഷമാണ് മദന്‍ലാല്‍ തന്റെ പുതിയ ചിത്രത്തില്‍ ചെയ്യുന്നതെന്ന് സംവിധായകന്‍ വിനയന്‍ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

 

കലാഭവന്‍ മണിയുടെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ആണ് സിനിമയുടെ കഥാപാശ്ചാത്തലമെന്ന് വിനയന്‍ പറഞ്ഞു. ചാലക്കുടിക്കാരന്‍ ചങ്ങാതി കലാഭവന്‍ മണിക്കുള്ള സമര്‍പ്പണം ആണെന്നും വിനയന്‍ പറഞ്ഞു. വിനയന്റെ സൂപ്പര്‍സ്റ്റാറിന് പുറമെ 1993ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പ്രവാചകനിലും മദന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.