Tuesday 19 March 2024




'ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമപോലെയായി' : പ്രമുഖ മനശാസ്ത്രഞ്ജന്‍

By Bindu PP .01 Jan, 1970

imran-azhar

 

 

മഹാനടന്റെ വ്യത്യാസം വിസ്മയമായി കാണുന്നവരുണ്ട് എന്നാൽ മറിച്ച് അതിനെ പരോക്ഷമായി പരിഹസിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. മോഹൻലാലിൻറെ പിറന്നാൾ ദിവസം തന്നെയാണ് മോഹൻലാലിൻറെ ലുക്കിനെ വളരെ മോശമായി പ്രതികരിച്ചത്.പ്രമുഖ മനശാസ്ത്രഞ്ജന്‍ ഡോക്ടര്‍ സി ജെ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വാർത്തയായി മാറുന്നത് . ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂർണരൂപം............


അഭിനയം തൊഴിലാക്കിയവർക്ക് ഫിഗർ നില നിർത്തേണ്ടത് ആവശ്യമാണ്.നായികാ നായക വേഷങ്ങൾ കൈയ്യാളുന്നവർ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തിൽ പ്രായത്തെ ഒളിപ്പിക്കണം.അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേർന്ന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം.പേശി ചുളിവ് മാറ്റുന്ന കുത്തി വയ്‌പ്പെടുത്തും ,കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും,വയറു കുറയ്ക്കാനും ,വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതൽ വ്യായാമം വരെയുണ്ട്.പ്രേക്ഷകരെ സന്തോഷിപ്പിക്കാനും ,സ്വന്തം മനസ്സിൽ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പർ താരങ്ങൾ പെടാപ്പാടു പെടുന്നുണ്ട്.എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി.അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ?ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല.ഈ കക്ഷിയുടെ വമ്പൻ പടത്തിനായി കാത്തിരിക്കാം.കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തിൽ പ്രോമോ തകർക്കുന്നുണ്ട്.നന്നായി വരട്ടെ.