By Bindu PP .01 Jan, 1970
വിസ്മയം നടന്ന ദിവസമായാണ് മലയാളികൾ മെയ് 21 ന് കാണുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ജനിച്ച ദിവസം. ഇത്രെയേറെ ആരാധകർ ഉള്ള മറ്റൊരു നടൻ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാവില്ല. ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത് ലാലേട്ടന് പിറന്നാൾ ആശംസകളായിരുന്നു. ആരാധകരും മലയാളസിനിമയിലെ സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തിന് ആശംസകളുമായെത്തുക പതിവാണെങ്കില്‍ ഇക്കുറി സിനിമാവ്യവസായങ്ങളുടെ പല മേഖലകളില്‍ നിന്നും അദ്ദേഹത്തിന് ആശംസകള്‍ പറന്നെത്തി. മമ്മൂട്ടിയും പൃഥ്വിരാജും സുരേഷ്ഗോപിയുമടക്കം മലയാളത്തിലെ മിക്ക താരങ്ങളും ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്ന്നെങ്കില് തെലുങ്കില്‍ നിന്ന് ജൂനിയര്‍ എന്‍ടിആറും ബോളിവുഡില്‍ നിന്ന് ഹൃത്വിക് റോഷനും പലകാലങ്ങളില്‍ അമ്ബരപ്പിച്ച സൂപ്പര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു.ഇപ്പോൾ ലാലേട്ടൻ നേരിട്ട് വന്ന് ആശംസകൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു ലാലിന്റെ പ്രതികരണം.
'പിറന്നാള്‍ ആശംസകള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. മുന്നിലൊരു നല്ല വര്‍ഷമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ദീര്‍ഘായുസ്സും സന്തോഷവുമുണ്ടാവാന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭാര്യ സുചിത്രയ്ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ നന്ദി പറയുന്നത്.'