Friday 17 November 2017

'ഞങ്ങടെ ഏട്ടനെ എന്തനാടാ മഹാപാപി നീ അങ്കിള്‍ എന്ന് വിളിച്ചത്' :വിനീത് ശ്രീനിവാസനെതിരെ ലാലേട്ടൻ ഫാൻസ്‌

By BINDU PP.25 Sep, 2017

imran-azhar

 

 

 


മലയാള സിനിമയിൽ ഉയർന്നു കേൾക്കുന്നത് 'എന്റമ്മേടെ ജിമിക്കി കമ്മല്‍...എന്റച്ഛന്‍ കട്ടോണ്ടു പോയേ..' എന്ന് തുടങ്ങുന്ന ഗാനമാണ്. കുട്ടികളും മുതിർന്നവരും ഒരേപോലെ ആഘോഷിക്കുകയാണ്  ലാലേട്ടന്റെ ഓണചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഈ ഗാനം. ജിമിക്കി കമ്മലിന് മോഹന്‍ലാല്‍ ചുവട് വച്ചത് ഇന്നലെ പുറത്തെത്തിയത്. ലാലേട്ടന്‍ വക ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഹിറ്റില്‍ നിന്നും ഹിറ്റിലേയ്ക്ക് കുതിക്കുന്നതിനിടയിലാണ് ആവേശം കൂടി വിനീത് ശ്രീനിവാസന്‍ ആ കടുംകൈ ചെയ്തത്. നല്ലതു മാത്രമേ മനസില്‍ കണ്ടുള്ളു എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് തിരിച്ചടിച്ചു. ലാലിന്റെ ചുവടുകള്‍ക്കു മുമ്പില്‍ ഫ്‌ളാറ്റായ വിനീത് ശ്രീനിവാസന്‍ മോഹന്‍ലാലിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് കുറിച്ചത് ഇതായിരുന്നു. 'വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മല്‍' എന്നായിരുന്നു പോസ്റ്റ് ചെയ്തത്. ഈ കമന്റ് ലാലേട്ടൻ ഫാൻസിന് സഹിച്ചില്ല അപ്പോൾ മുതൽ വിനീതിനെ പൊങ്കാല ഇടുകയാണ് ലാലേട്ടൻ ഫാൻസ്‌. ഇത്ര നന്നായിട്ട് ഡാന്‍സ് കളിച്ചിട്ടും ഞങ്ങടെ ഏട്ടനെ എന്തനാടാ മഹാപാപി നീ അങ്കിള്‍ എന്ന് വിളിച്ചത് എന്നടക്കമുള്ള ട്രോളുകള്‍ നിറയുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തില്‍ ഷാന്‍ റഹ്മാന്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും, രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ്.