Monday 25 October 2021




ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ച്‌ സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ, എംപുരാൻ ലോഡിങ്?

By സൂരജ് സുരേന്ദ്രൻ.26 Aug, 2021

imran-azhar

 

 

സോഷ്യൽ മീഡിയ ഒന്നടങ്കം ഇളക്കിമറിച്ച് വീണ്ടും മോഹൻലാൽ. താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

 

ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ചാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

 

നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. ചിത്രം കണ്ട ആരാധകരുടെ ചോദ്യം "എംപുരാൻ ലോഡിങ് ആണോ" എന്നായിരുന്നു. "സാഗര്‍ എലിയാസ് ജാക്കി 2.0" ആണോ എന്നായിരുന്നു മറ്റൊരു കൂട്ടം ആരാധകരുടെ ചോദ്യം.

 

"കോട്ടും സ്യൂട്ടും ഒന്നും വേണ്ട, എന്താ ലുക്ക്" എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്.

 

സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

 

'ലൂസിഫറി'നു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' കൂടാതെ ജീത്തു ജോസഫിന്‍റെ '12th മാന്‍', സ്വന്തം സംവിധാന അരങ്ങേറ്റമായ 'ബറോസ്' എന്നിവയും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളാണ്.