By BINDU PP .01 Jan, 1970
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ മോഹൻലാൽ സംസ്ഥാന അവാർഡ് പുരസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ.സാംസ്കാരികവകുപ്പിന്റെ ക്ഷണം മോഹൻലാൽ സ്വീകരിച്ചു. പരിപാടിയിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ അറിയിച്ചിട്ടുണ്ട്.ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിക്കുമെന്ന് കഴിഞ്ഞ ദിവസം സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അറിയിച്ചിരുന്നു. മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതി ഥിയായി ക്ഷണിക്കും. ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് ആരും നിവേദനം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാൽ മോഹൻലാലിനെ ക്ഷണിച്ചതിൽ നിരാശയെന്ന് കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. എഎംഎംഎ പ്രസിഡന്റ് എന്ന നിലയിലുള്ള രാഷ്ട്രീയത്തോടാണ് വിയോജിപ്പെന്നും സച്ചിദാനന്ദൻ പറഞ്ഞു.