Thursday 20 September 2018



രഞ്ജിനിയെ അമ്പരപ്പിച്ച് ലാലേട്ടന്റെ മേക്കോവര്‍ !!! രഞ്ജിനി പറഞ്ഞത് ഇങ്ങനെ .....

By Bindu PP.21 Dec, 2017

imran-azhar

 

 

താരരാജാവിന്റെ മേക്കോവറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ച. പുതിയ ലൂക്കിനെ അനുകൂലിച്ചതും പ്രതികൂലിച്ചുമുള്ള കമെന്റുകൾ നിറഞ്ഞു കവിയുകയാണ്.ഫ്രാന്‍സില്‍ നിന്നുള്ള 25 വിദഗ്ധരുടെ കീഴില്‍ 51 ദിവസത്തെ കഠിന പരിശീലനത്തിന് ശേഷം ലാലേട്ടന്‍ തടി കുറച്ചുചെറുപ്പമായെന്ന വാര്‍ത്ത കേട്ടതോടെ ആരാധകര്‍ക്ക് ആകാംക്ഷയായി. കൊച്ചിയില്‍ കഴിഞ്ഞ ദിവസം സ്വകാര്യ പരിപാടിക്കെത്തിയ അദ്ദേഹം വണ്ണം കുറച്ചു കാണിക്കാന്‍ സ്ലിം ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന ആരോപണങ്ങളും വന്നു.ഇതിനൊന്നും മറുപടി പറയാന്‍ മോഹന്‍ലാല്‍ പതിവുപോലെ മുതിര്‍ന്നതുമില്ല.എന്നാൽ ഈ ലൂക്ക് നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് അവതാരക രഞ്ജിനി ഹരിദാസ്. മോഹൻലാൽ പങ്കെടുത്ത പരിപാടിയുടെ അവതാരക രഞ്ജിനി ആയിരുന്നു. അതുകൊണ്ട് തന്നെ ലാലേട്ടന്റെ മേക്കോവറിനെ കുറിച്ച് രഞ്ജിനിക്ക് പറയാനുണ്ട്. ഒരു സ്വകാര്യ പരിപാടിയിലാണ് രഞ്ജിനി ഇതിനെ കുറിച്ച് പറഞ്ഞത്.

 

രഞ്ജിനിയുടെ വാക്കുകൾ ......

 

‘ലാലേട്ടനെ കണ്ടപ്പോഴാണ് ടീസറിലെ ലുക്കാണോ ശരിക്കും എന്ന സംശയത്തിന് പരിഹാരമായത്. നന്നായി തടി കുറഞ്ഞിട്ടുണ്ട്. ആദ്യം കണ്ടപ്പോള്‍ ലാലേട്ടനാണെന്ന് തോന്നിയതേയില്ല. പകരം ഒടിയന്‍ മാണിക്യന്‍ എന്ന ക്യാരക്ടറാണ് മുന്നിലെന്നാണ് തോന്നിയത്. ആ ദിവസം വല്ലാത്തൊരു എക്‌സൈറ്റ്‌മെന്റിലായിരുന്നു. വയറില്‍ ബെല്‍റ്റ് കെട്ടിയെന്ന വാര്‍ത്തകളൊക്കെ അടുത്ത ദിവസമാണ് കണ്ടത്. ഈ പറഞ്ഞതിനെക്കുറിച്ചൊന്നും ശ്രദ്ധിക്കാനെ പറ്റിയില്ല. അങ്ങനെയൊരു ഫീലിങ് എനിക്ക് ഉണ്ടായതേയില്ല. ആ ലുക്ക് ഇഷ്ടപ്പെടാതിരുന്നവരാകാം ആരോപണങ്ങള്‍ക്ക് പിന്നില്‍’ എന്ന് രഞ്ജിനി പറയുന്നു'.