Sunday 20 January 2019


മോഹൻലാൽ - മീന ഭാഗ്യ ജോഡി വീണ്ടും എത്തുന്നു...

By BINDU PP .10 Jan, 2018

imran-azhar

 

 

 

മോഹൻലാൽ- മീന ഭാഗ്യ ജോഡികൾ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ.ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന പുതിയ മോഹൻലാൽ ചിത്രത്തിൽ ആണ് മീന നായികയായി എത്തുന്നു. ഒരുപാടു ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് ഈ ജോഡികൾ എന്നത് തന്നെയാണ് ഇവരെ മലയാള സിനിമയിലെ ഒരു ഭാഗ്യ ജോഡി ആക്കുന്നത്. ഐ വി ശശി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ വർണ്ണപകിട്ടിലൂടെ ഒരുമിച്ച ഈ ജോഡികൾ പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. ഉദയനാണു താരം, നാട്ടുരാജാവ് എന്നീ ബോക്സ് ഓഫീസ് വിജയങ്ങളുടെ ഭാഗമായ ഇവർ ചന്ദ്രോത്സവം എന്ന ക്ലാസിക് ചിത്രത്തിലും ഒരുമിച്ചു അഭിനയിച്ചിരുന്നു. പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം ഇവർ ഒരുമിച്ച ചിത്രമാണ് മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ദൃശ്യം.ഈ ജോഡികൾ ഒരുമിച്ചു അഭിനയിച്ചത് കഴിഞ്ഞ വർഷം പുറത്തു വന്ന ജിബു ജേക്കബ് ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ആണ്. ഈ ചിത്രം അമ്പതു കോടി ക്ലബ്ബിൽ ഇടം പിടിച്ചതോടെ മോഹൻലാൽ- മീന കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും വലിയ വിജയ ജോഡിയായി മാറി. ഇപ്പോൾ ഈ ജോഡികൾ ഒരിക്കൽ കൂടി ഒരുമിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്.