Tuesday 19 March 2024




'മോഹന്‍ലാല്‍' എന്ന ചിത്രത്തിൽ ലാലേട്ടൻ എത്തുന്നു ....

By BINDU PP .17 Mar, 2018

imran-azhar

 

 

 

മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും എത്തുന്നു. ശബ്ദസാന്നിദ്ധ്യവുമായാണ് മോഹൻലാൽ സിനിമയുടെ ഒരു ഭാഗമാവുന്നത്. മോഹന്‍ലാലിന്റെ ആരാധിക മീനുക്കുട്ടിയായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. സുനീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലില്‍ സലിംകുമാര്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.മൈന്റ് സെറ്റ് മൂവീസിന്റെ ബാനറില്‍ ടി. അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാജികുമാറാണ്. ടോണി ജോസാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഫുള്‍ ഓണ്‍സ്റ്റുഡിയോ ഫ്രെയിംസ് വിഷുവിന് തിയേറ്ററുകളിലെത്തിക്കും.