Tuesday 19 March 2024




'മോഹൻലാലി'ൽ സൗബിൻ ഷാഹിർ...!!! ; മഞ്ജു വാര്യർ

By BINDU PP .20 Mar, 2018

imran-azhar




മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാലോകവും ഒരേ പോലെ ഉറ്റുനോക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍. ഇതാദ്യമായാണ് ഒരു താരത്തിന്റെ സിനിമാജീവിതത്തെക്കുറിച്ചും കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളെക്കുറിച്ചും സിനിമ ഒരുക്കുന്നത്. എന്തായാലും ആ നേട്ടം ദി കംപ്ലീറ്റ് ആക്ടറിന് തന്നെയാണ്. ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് എന്നും അഭിമാനിക്കാം.മോഹന്‍ലാല്‍ ഈ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കാറുണ്ടെന്ന് മഞ്ജു വാര്യരും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയില്‍ നായികയാവാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവതിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് താരം ഒരു മുഴുനീള കോമഡി കഥാപാത്രമായി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയില്‍ മീനുക്കുട്ടിയും തമാശക്കാരിയാണ്. ചിത്രത്തിന്റെ ടീസറില്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിരുന്നു.മോഹന്‍ലാല്‍ സിനിമയില്‍ സുപ്രധാന കഥാപാത്രമായുി സൗബിനും എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. നടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതേ കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റ് കാണാം ...

 

 ഫേസ്ബുക്ക് പോസ്റ്റ് കാണാം ...