Tuesday 19 March 2024




'പാട്ട് പാടനാണ് വിളിച്ചത് അല്ലേ? പാട്ടും പാടുമെന്നറിയാം അതിനാ വിളിച്ചത്': ഡ്രാമയിലെ മോഹൻലാലിൻറെ ഗാനം പുറത്തിറങ്ങി

By Sooraj Surendran.20 Oct, 2018

imran-azhar

 

 

മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രാമ. ഡ്രാമയിൽ മോഹൻലാൽ ആലപിച്ച പ്രൊമോ വീഡിയോ സോങ് പുറത്തിറങ്ങി. 'പണ്ടാരണ്ട്‌ ചൊല്ലീട്ടില്ലേ പാണൻപാട്ടിൽ കേട്ടിട്ടില്ലേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ലോഹത്തിന് ശേഷം മോഹൻലാലും, രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ഡ്രാമയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്ററിനും, ട്രെയ്‌ലറിനും പ്രേക്ഷകർക്കിടയിൽ ഗംഭീര പ്രതികരണമാണ് ലഭിച്ചത്.

 

മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജ് മണിയൻപിള്ള രാജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.വർണ്ണ ചിത്ര, ഗുഡ്‌ലൈൻ പ്രൊഡക്ഷൻസും ലില്ലി പാഡ് മോഷൻ പിക്ചേഴ്സും യു കെ ലിമിറ്റഡ്‌സിന്റെ ബാനറിൽ എം കെ നാസർ മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ജോണി ആന്റണി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.