Tuesday 19 March 2024




മോഹൻലാല്‍- നിവിൻ പോളി കൂട്ടുകെട്ട് ഉടൻ !

By BINDU PP .02 Jun, 2018

imran-azhar

 


മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കായകുളം കൊച്ചുണ്ണി. ചിത്രത്തിന്റെ ചിത്രികരണം പൂർത്തിയായത് നിവിൻ പോളി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ജീവിതത്തിലെ വലിയൊരു അനുഭവമായിരുനെന്ന് നിവിൻ. 161 ദിവസമാണ് ഷൂട്ട് നിലനിന്നിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും യുവഹൃദയങ്ങള്‍ കീഴടക്കിയ നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. സിനിമയിൽ മോഹന്‍ലാൽ ഇത്തിക്കരപക്കിയായി അതിഥി വേഷത്തിൽ എത്തുന്നു. തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് നായികയാകുന്നത്. ബാബു ആന്റണി, സണ്ണി വെയ്ന്‍, മണികണ്ഠന്‍ ആചാരി, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ നടത്തിയ ഫയര്‍ ഫ്ലൈ ആണ് കായംകുളം കൊച്ചുണ്ണിയുടെയും ഏകോപനം നടത്തുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനറായ സതീഷാണ് കായംകുളം കൊച്ചുണ്ണിയുടെ ശബ്‍ദ സന്നിവേശം ന‍ടത്തുന്നത്.